Description
കണ്ണൂർ ജില്ലയിൽ പെരിങ്ങോം - വയക്കര പഞ്ചായത്തിൽ പാടിയോട്ട് ചാലിനടുത്ത് ഹാജിമുക്കിൽ ഒരു വർഷം മാത്രം പഴക്കമുള്ള പുതിയ 3 B/R വീടും 10 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പാടിയോട്ട് ചാൽ ടൗണിൽ നിന്ന് 1 Km മാത്രം ദൂരെയാണ് വീട്. മെയിൻറോഡിൽ നിന്ന് 30 മീറ്റർ മാത്രം ദൂരം. മുന്നിലൂടെ പഞ്ചായത്ത് റോഡ് കടന്നു പോകുന്നു. സ്കൂൾ, മുസ്ലിംപള്ളി, ക്രിസ്ത്യൻപള്ളി, മദ്രസ്സ, ഹോസ്പിറ്റൽ, ബാങ്കുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീടിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ മനോഹരമായ പ്രകൃതി ഭംഗിയാണ്. മുകളിൽ വേണമെങ്കിൽ ഒന്നോ രണ്ടോ റൂമുകൾ കൂടിയെടുക്കാവുന്നതാണ്. ചെറുപുഴയിലേക്ക് 3 Km മാത്രം ദൂരം. ആവശ്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില- 70 ലക്ഷം രൂപ (Negotiable).