Description
കണ്ണൂർ ജില്ലയിൽ പെരിങ്ങോം - വയക്കര പഞ്ചായത്തിൽ പാടിയോട്ട് ചാലിനടുത്ത് പാടിക്കൊച്ചി എന്ന സ്ഥലത്ത് 3 1/4 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. പയ്യന്നൂർ- ചെറുപുഴ റൂട്ടിൽ പാടിച്ചാൽ ടൗണിൽ നിന്ന് 2 1/2 Km മാത്രം ദൂരെ കമ്പല്ലൂർ (നെടുങ്കണ്ടം) റോഡിലാണ് ഈ സ്ഥലം. 200 മീറ്റർ റോഡ് Frontage ഉള്ള സ്ഥലമാണിത്. മെയിൻറോഡിൽ നിന്ന് പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. 1400 കായ്ക്കുന്ന കവുങ്ങുകൾ, 1400 ചെറിയ കവുങ്ങുകൾ, 28 കായ്ഫലമുള്ള തെങ്ങുകൾ, 32 തെങ്ങിൻ തൈകൾ, കൂടാതെ ജാതി, കുരുമുളക്, വാഴ തുടങ്ങിയ കൃഷികളും ഈ സ്ഥലത്തുണ്ട്. 3 കുളങ്ങളും 2 കുഴൽ കിണറുകളും ഉള്ളത് കൊണ്ട് വർഷം മുഴുവൻ വെള്ളം കിട്ടുന്ന സ്ഥലമാണിത്. കൃഷി കൂടാതെ വീട്, Villa project, Resort, Farm തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. സർവ്വ മതസ്ഥരുടെയും ആരാധനാലയങ്ങൾ, Govt. Higher Secondary സ്കൂൾ, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയവയെല്ലാം തന്നെ 2 1/2 Km ചുറ്റളവിലുണ്ട്. ഈ സ്ഥലം ആവശ്യമുള്ളവർ 9446313599 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി (Negotiable).