Description
കണ്ണൂർ ജില്ലയിൽ ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളിയിൽ 3 B/R വീടും 3 ഏക്കർ 78 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.കീഴ്പ്പള്ളി ഗവ: ആശുപത്രിയിൽ നിന്ന് 1/2 km മാത്രം ദൂരെ അത്തിക്കൽ - തട്ടിൽ റോഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പഞ്ചായത്ത് ടാർ റോഡിനു പുറമെ ഈ സ്ഥലത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്.17 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടാണിവിടെയുള്ളത്.രണ്ട് Bath attached റൂമുകളും ഒരു കോമൺ ബാത്റൂമും ഇവിടെയുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന കിണർ, കുളം എന്നിവയുണ്ട്.തെങ്ങ്, കവുങ്ങ്, റബ്ബർ (ടാപ്പ് ചെയ്യുന്ന 375 എണ്ണം), കശുമാവ്, മാവ്, പ്ലാവ് എന്നീ ഫലവൃക്ഷാദികളും പശുത്തൊഴുത്ത്, മെഷിൻ പുര, പുകപ്പുര എന്നിവയുമുണ്ട്.സ്കൂൾ, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.വീടിനും കൃഷിക്കും പുറമെ Villa project, Quarters, Farm, Resort തുടങ്ങിയവ നിർമ്മിക്കാനും യോജിച്ച സ്ഥലമാണിത്.കീഴ്പ്പള്ളി ടൗണിലേക്ക് 800 മീറ്റർ മാത്രം ദൂരമേയുള്ളൂ.ആറളം ഫാമിലേക്ക് 1 1/2 km ഉം എടൂരിലേക്ക് 7 km ഉം ദൂരം മാത്രം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9947802091, 9947814996 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 50,000 (Negotiable).